
താമരശ്ശേരി:കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനേയും ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ പാർപ്പില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.



