KODANECHERYkozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
റോട്ടറി ഡിസ്ട്രിക്റ്റ് ബാഡ്മിന്റൺ ടൂർണമെന്റ്.കോടഞ്ചേരി റോട്ടറി ക്ലബ് റണ്ണർ അപ്പ്.

കോഴിക്കോട്: കോസ്മോസ് ബാഡ്മിന്റൺ ഹാളിൽ വെച്ച് നടന്ന റോട്ടറി സിസ്ട്രിക്റ്റ് 3204 ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ 55 വയസിന് മുകളിലുള്ള വിഭാഗത്തിൽ കോടഞ്ചേരി റോട്ടറി ക്ലബ്ബ് റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി.ഷാജി കെ. എം, സജി മാത്യു എന്നിവരാണ് കോടഞ്ചേരി റോട്ടറി ക്ലബ്ബിനെ പ്രതിനിധികരിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചത്.കാസറഗോട്, കണ്ണൂർ വയനാട്, കോഴിക്കോട്, മലപ്പുറം റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3204 ഈ നേട്ടം കൈവരിച്ച താരങ്ങൾക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.പ്രസിസണ്ട് ഡോ. വൽസരാജ് കെ എം, സെക്രട്ടറി ഷാജു എൻ റ്റി, ട്രഷറർ അലക്സാണ്ടർ ഐ സി പ്രസംഗിച്ചു.



