കോടഞ്ചേരിയിൽ സൗജന്യ ബോധവത്കരണ ക്ലാസ്സും വനിതകൾക്കായുള്ള തൊഴിൽ മേളയും നാളെ.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആർത്തവ ശുചിത്വവും, ഗർഭാശയ ക്യാൻസറും, പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയത്തിലുള്ള സൗജന്യ ബോധവത്കരണ ക്ലാസ്സും, വനിതകൾക്കായുള്ള തൊഴിൽ മേളയും 2026 നവംബർ 24 ചൊവ്വാഴ്ച രാവിലെ 10.30-ന് കോടഞ്ചേരി പഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.ഡി.എസ്. ചെയർപേഴ്സൺ നിഷ റെജി സ്വാഗതം ആശംസിക്കും. കെയർ എൻ സേഫ് ട്രെയിനർ & മോട്ടിവേറ്റർ സതീഷ് ബാബു വിഷയാവതരണം നടത്തും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, പത്താം വാർഡ് മെമ്പർ ബേബി വളയത്തിൽ എന്നിവർ ആശംസകൾ നേരും. കെയർ എൻ സേഫ് ജില്ലാ കോ-ഓർഡിനേറ്റർ മൻസൂർ നന്ദി രേഖപ്പെടുത്തും.



