
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മരുതിലാവിൽ ഇന്നലെ പുലർച്ചെ 2 മണിയോടടുത്ത്ബാബു ചക്കച്ചങ്കണ്ടി എന്ന കർഷകൻ്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന മൂന്ന് വളർത്ത് പോത്തുകളിൽ ഒന്നിനെ കടുവ എന്ന് സംശയിക്കുന്ന അജ്ഞാത ജീവി പിടിച്ചത്. ഇതിനെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഇന്നലെ വൈകിട്ട് 6.5ന് പുലി പതിഞ്ഞത്. കൊന്ന പോത്തിനെ വീണ്ടും ഭക്ഷിക്കാൻ എത്തിയതായിരുന്നു പുലി. ഏകദേശം 100 കിലോയ്ക്ക് അടുത്തുള്ള പോത്തി നെയാണ് പുലി പിടിച്ചത്. റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.



