
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ജയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനവും മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ മുഖ്യപ്രഭാഷണവും നടത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ,KVVES മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, മണ്ഡലം ട്രഷറർ അസ്ലം, ബെന്നി നരിക്കുഴിയിൽ, ജോസ് ആന്റണി ഒലക്കേങ്കിൽ, സിബി കീരംപാറ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികളും മുക്കം ബ്രദേഴ്സിന്റെ കരോക്കെ ഗാനമേളയും തുടർന്ന് സമ്മാനദാനവും സ്നേഹവിരുന്നും നടത്തി.



