KODANECHERYLOCAL NEWS

മലയോര ഹൈവേ: മഞ്ഞുവയലിൽ വാഹനാപകടം

നെല്ലിപ്പൊയിൽ: മലയോര ഹൈവേ നെല്ലിപ്പൊയിൽ-പുല്ലൂരാംപാറ റൂട്ടിൽ മഞ്ഞുവയൽ ട്രാൻസ്ഫോർമറിന് സമീപം കരിനാട്ട് പടിയിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറി.മുക്കം സ്വദേശികളുടെതാണ് വാഹനം രണ്ടുപേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. മതിലും ഗേറ്റും തകർത്ത് വീടിന്റെ പോർച്ചിലേക്ക് ഇടിച്ചു കയറിയ കാർ, പിന്നീട് റോഡിന് കുറുകെ വന്ന് നിൽക്കുകയായിരുന്നു. വീടിന്റെ ഗേറ്റും മതിലും തകർന്നിട്ടുണ്ട്. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com