LOCAL NEWSTHIRUVAMBADY

ഓമശ്ശേരി- തിരുവമ്പാടി റോഡിൽ ഗതാഗത നിയന്ത്രണം

ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ പണി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി വഴിയും തിരിച്ചും പോകണം.

അതേസമയം കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ തിരുവമ്പാടി ഓമശ്ശേരി റൂട്ടിലെ ബസ് ഗതാഗതം നിർത്തിവെച്ചതിന് ആളുകൾക്കിടയിൽ പ്രതിഷേധത്തിനിടയായി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് തിരുവമ്പാടി ഓമശ്ശേരി റൂട്ടിൽ ബസ് ഗതാഗതം കരാറുകാരൻ തടഞ്ഞത്. ഇതുമൂലം തിരുവമ്പാടി ഓമശ്ശേരി റൂട്ടിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട രോഗികളും യാത്രക്കാരും വിദ്യാർത്ഥികളും വലഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com