LOCAL NEWSTHIRUVAMBADY

വ​ന്യ​മൃ​ഗ​ശ​ല്യം: എ​എ​പി അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, വ​നം -റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത സ​ർ​വ്വേ ന​ട​ത്തി അ​തി​ർ​ത്തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക​ർ​ക്ക് തോ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ അ​നു​വ​ദി​ക്കു​ക, വ​ന്യ​ജീ​വി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​പി​ൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു.നി​യോ​ജ​ക​മ​ണ്ഡ​ലം ക​ർ​ഷ​ക വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ.​ജോ​സ് മു​ള്ള​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി വി. ​ജോ​സ​ഫ്, ലി​ൻ​സ് ജോ​ർ​ജ്ജ്, ഏ​ബ്ര​ഹാം വാ​മ​റ്റ​ത്തി​ൽ, മ​നു പൈ​ന്പ​ള്ളി​ൽ, വി​ൻ​സു തി​രു​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com