News

വായനാ വാരാചരണം സമാപിച്ചു

കൂടരഞ്ഞി. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് സഹകരണത്തോടെ നടത്തിയ വായന വാരാചരണ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്തു. ആചരണത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധരചന മത്സരം, സാഹിത്യ ക്വിസ്, പോസ്റ്റർ പ്രദർശനം, പുസ്തകം പരിചയപ്പെടുത്തൽ എന്നീ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രിൻസിപ്പൾ അബ്ദുൽ നാസർ ചെറുവാടി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് കോ ഓർഡിനേറ്റർ എം.പി.യഹിയ, ഡോ. നാസർ കുന്നുമ്മൽ, കെ.കെ. അബ്ദുൽ ജമാൽ, യു.പി.നശീദ, ഡോ. അഷ്റഫ് കയ്യലശ്ശേരി, എൻഎസ്എസ് ലീഡർ ഡിവോണ എലിസബത്ത് സിജോ എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com