LOCAL NEWS

“ഡിജി കേരളം”:വോളന്റീയർ രെജിസ്ട്രേഷൻ ഡ്രൈവും ക്യാമ്പയിനും സംഘടിപ്പിച്ചു

തിരുവമ്പാടി: “ഡിജി കേരളം” വോളന്റീയർ രെജിസ്ട്രേഷൻ ക്യാമ്പയിനോട് അനുബന്ധിച്ച് തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന അൽഫോൻസാ കോളേജ് തിരുവമ്പാടിയിൽ കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ വോളന്റീയർ രെജിസ്ട്രേഷൻ ഡ്രൈവും ക്യാമ്പയിനും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ചാക്കോ സാറിന്റെ നിർദേശ പ്രകാരം RGSA കൊടുവള്ളി ബ്ലോക്ക്‌ കോർഡിനേറ്റർ ജോസ്ന. കെ. വൈ, കോളേജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും ക്യാമ്പയിന്റെ ഭാഗമാക്കുമെന്നും, കുട്ടികളുടെ നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ഇതു മാറ്റുമെന്നും പ്രിൻസിപ്പൽ ഉറപ്പുനൽകി. കൂടാതെ പ്രോഗ്രാമിന് വേണ്ട എല്ലാവിധ സാങ്കേതിക സഹായങ്ങളും കോളേജിൽ ഒരുക്കി നൽകാൻ സന്നദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com