HEALTHLOCAL NEWSNewsTHIRUVAMBADY

പുല്ലൂരാംപാറയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വികസന സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഡോ. ഹക്കീം, ഡോ. ഗോകുൽ, പി ആർ ഒ അശ്വതി വിപി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷമീർ പി.പി, മനീഷ യു കെ, ശരണ്യ ചന്ദ്രൻ, ജെ പി എച്ച് എൻ ലിംന, എംഎൽഎസ് പി അഞ്ജന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com