
മുക്കം:മുക്കം യത്തീംഖാന റോഡിൽ പോലീസിന്റെ വൺവേ ബോർഡ് ഉണ്ടായിട്ടുപോലും നിരവധി വാഹനങ്ങൾ വൺവേ തെറ്റിച്ച് കടന്നുപോകുന്നു.ഇരു സൈഡിലകളിലും ഉള്ള പാർക്കിംഗിൽ ഇരു വശത്തേക്കുള്ള വാഹനഗതാഗതം കടന്നുപോകാൻ തടസ്സമാണ്.ഇതുമൂലം പല സമയങ്ങളിലും ഗതാഗത തടസ്സങ്ങളും വാക്ക് തർക്കങ്ങളും ഏറെ സമയം നീണ്ടുനിൽക്കുന്നു.ആലിൻ ചുവട്ടിൽ നിന്നും അഭിലാഷ് ജംഗ്ഷനിലേക്കും ഇതേ അവസ്ഥ തന്നെയാണ് നിലവിൽ.അതേസമയം മാസങ്ങളായി പിസി ജംഗ്ഷനിൽ ഉള്ള സിഗ്നൽ ലൈറ്റുകൾ മിഴി തെളിഞ്ഞിട്ട്.



