ENTERTAINMENT

സിദ്ധീഖ് എഴുതുന്നു … എൻ്റെ ഭ്രാന്തൻ ചിന്തകൾ…

വായന.. ചെറിയ കാര്യത്തിന് പോലും കോപപ്പെടുകയും വഴക്കിടുകയും ചെയ്തിരുന്ന അവൻ മാതാപിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും ധിക്കരിക്കുകയും അവരെ വിലകുറച്ച് കാണുകയും ചെയ്തിരുന്നു.. അവൻ വായിച്ച് വളർന്നു.. പഠിച്ച് വളർന്നു.. ഇന്നവൻ മനസ്സിലാക്കുന്നു, തന്റെ കോപം തനിക്ക് ഒരുപാട് നഷ്ടങ്ങൾ തരുന്നുവെന്ന്.. അവൻ കോപത്തെ നിയന്ത്രിക്കാൻ പഠിച്ചു.. മറ്റുള്ളവരുടെ കുറ്റവും കുറവും ചികഞ്ഞ് അവരെ വെറുക്കുന്നതും അവരോട് അസൂയ തോന്നുന്നതും പകയും വിദ്വേഷവും വളർത്തുന്നതും മാനസിക സംഘർഷം ഉയർത്തി തന്റെ സമയത്തെയും സന്തോഷത്തെയും നശിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയ അവൻ, അവ എന്താണോ അതുപോലെ അവരെ സ്നേഹിക്കാൻ ശീലിച്ചു..

പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടി ചേർന്നതാണ് തന്റെ ജീവിതമെന്ന് മനസ്സിലാക്കി അവൻ പ്രശ്നങ്ങളെയും സന്തോഷത്തോടെ സ്വീകരിച്ചു.. ഒരു ചെറുപുഞ്ചിരി പോലും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും അവൻ സ്വായത്തമാക്കി.. എപ്പോഴും ഒരു ചെറുപുഞ്ചിരിയോടെ സന്തോഷവാനായി കണ്ടിരുന്ന അവനോട് അവന്റെ ഒരു സുഹൃത്ത് ചോദിച്ചു..” എങ്ങനെയാണ് എപ്പോഴും സന്തോഷവാനായി നിൽക്കാൻ നിനക്ക് കഴിയുന്നത്?”..അവൻ മറുപടി പറഞ്ഞു..”I changed my life for myself “..അവൻ വിശദീകരിച്ചു..” എന്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന ചില ദുശീലങ്ങളെ ഞാൻ മാറ്റിയതും സന്തോഷവും സുഖവും തരുന്ന പല സ്വഭാവങ്ങളും ഞാൻ ശീലിച്ചതും എനിക്കുവേണ്ടി തന്നെയായിരുന്നു, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയായിരുന്നില്ല”..”ഞാൻ മറ്റുള്ളവരെ സ്നേഹിക്കുന്നത് അവർക്ക് സന്തോഷം ലഭിക്കുമോ സ്വർഗ്ഗമോ നരകമോ ലഭിക്കുമോ എന്നുള്ളതൊന്നും എന്റെ വിഷയമേ അല്ല. എനിക്ക് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ ചെയ്യുന്നത്”.. കൂട്ടുകാരന് പൂർണമായും അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും മനസ്സിലായി എന്ന മട്ടിൽ അവൻ തലയാട്ടി..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com