ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ- 22

സ്മൃതി..രാത്രി രണ്ടുമണിയ്ക്കാണ് സിംഗ്പൂരിലേക്കുള്ള ഫ്ലൈറ്റ്…ബോർഡിങ്‌ കഴിഞ്ഞു, എന്റെ സീറ്റ്‌ തപ്പിപിടിച്ച് ലഗേജ്‌ സുരക്ഷിതമായിവെച്ച് ഞാൻ എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു..കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ ഒരാൾ എന്നെ വകഞ്ഞുമാറ്റി അദ്ദേഹത്തിന്റെ ജനലിനടുത്തുള്ള സീറ്റിലിരുന്നു..രണ്ടുപേർക്കിരിക്കാവുന്ന സീറ്റായിരുന്നു അത്..കുറച്ച് കുശലം പറഞ്ഞു. പേര് പറഞ്ഞത് എനിക്ക് മനസിലായതുമില്ല..യാത്ര തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളമായി. വിമാന ജോലിക്കാർ ബീവറേജ്സും, ഡിന്നറും സപ്ലൈ ചെയ്യാൻ തുടങ്ങിയിരുന്നു..ഞങ്ങളുടെ ഡിന്നർ തീൻ മേശയിൽ റെഡിയായിരുന്നു..ഇനിയും ഏതാണ്ട് മൂന്നു മണിക്കൂറോളം യാത്ര ബാക്കിയുണ്ട്..ഒന്ന് ഉറങ്ങാം എന്ന് തീരുമാനിച്ചു,.

കണ്ണടച്ച് ഉറങ്ങാൻ തയാറായികൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ഭയാനകമായ ഒരു ശബ്ദം..അവൻ കൂർക്കം വലി തുടങ്ങിയാതായിരുന്നു..കൂർക്കം വലിയുടെ ഇത്രെയും ഭയാനകമായ അവസ്ഥ ആദ്യമായിട്ടായിരുന്നു..എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..ഞാൻ ആലോചിക്കുകയായിരുന്നു,. ഇന്നലെ രാവിലെ എട്ടു മണിക്കായിരുന്നു കോഴിക്കോട്ടുനിന്നും ചെന്നൈയിലേക്കുള്ള ട്രെയിൻ. ട്രെയിനിൽ കയറി, പെട്ടെന്നുള്ള യാത്രയാതുകൊണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ കഴിഞ്ഞിരുന്നില്ല, ട്രെയിനിൽ (ലോക്കൽ കമ്പാർട്മെന്റ് ) ഒന്ന് നിൽക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ഏകദേശം വൈകുന്നേരം, ഏഴേഴരയോടെ ചെന്നൈയിൽ എത്തി. റൂമെടുത്ത് ഒന്ന് ഫ്രഷ് ആയി എയർപോർട്ലേക്ക് വന്നു.. ഞാൻ വളരെ ക്ഷീണിതനായിരുന്നു..,അല്ലെങ്കിലും ഇരുന്ന് ഉറങ്ങാൻ എനിക്ക് സാധിക്കാറുണ്ടായിരുന്നില്ല. രണ്ടെണ്ണം അടിച്ച് ഭക്ഷണവും കഴിച്ചാൽ സാധ്യമാവും എന്ന് കരുതി..അപ്പോഴാണ് ഈ കൂർക്കംവലി..

രാവിലെ എട്ടുമണിയോടുക്കൂടി സിംഗ്പൂരിൽ എത്തി..ഇമിഗ്രേഷനും, കസ്റ്റമസ് ക്ലീറൻസും കഴിഞ്ഞ് വെളിയിൽ വന്ന് കമ്പനി വണ്ടിയിൽ കയറി താമസ സ്ഥലത്തെത്തി..ആ കമ്പനിയിലേക്ക്ക്കുള്ള പത്തുമുപ്പത് പേരെങ്കിലും ഉണ്ടായിരുന്നു ആ ഫ്‌ളൈറ്റിൽ..ഓരോരോ നാലു പേരെ വീതം ഓരോരോ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി..രണ്ട് റൂം, ചെറിയ ഒരു ഡയിനിങ് ഹാൾ, കിച്ച്ചൻ, ബാത്ത് റൂം അതായിരുന്നു ഫ്ലാറ്റ്..ഞാൻ ഫ്ലാറ്റിലെത്തി, മൂലക്കുള്ള ഒരു കട്ടിൽ സ്വന്തമാക്കി എന്റെ സാധങ്ങളൊക്കെ കട്ടിലിന്റെ അടിയിലും വശങ്ങളിലുമൊക്കെയായി വച്ച് കട്ടിലിൽ കയറികിടന്നു..

അതാ വരുന്നു ആ കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ, വിമാനത്തിൽ എന്നെ ഉറങ്ങാൻ അനുവദിക്കാത്ത, ആ ആൾ..വളരെ വേദനയോടെ ഞാൻ മനസിലാക്കി, അദ്ദേഹമാണ് എന്റെ റൂം മേറ്റ്‌ എന്ന്..പിന്നീടുള്ള എന്റെ പലരാത്രികളും ശിവരാത്രയായിരുന്നു.. വളരെ ബുദ്ധിമുട്ടി ഒന്നുറങ്ങാൻ..അത്രയ്ക്ക് അസ്സഹനിയാമായിരുന്നു അവന്റെ കൂർക്കംവലി.. ഓഷോയെയും, ജിദ്ധു കൃഷ്ണാമൂർത്തിയെയും ഖലീൽ ജിബ്രാനെയുമൊക്കെ പഠിച്ചിരുന്ന കാലമായിരുന്നു അത്..ഈ പ്രശ്നം പരിഹരിക്കാൻ എനിക്ക് അവന്റെ കൂർക്കം വലി ഇഷ്ടപെടുക എന്നാ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളു..ഞാൻ അതിനു വേണ്ടി നിരന്തരം പരിശ്രമിച്ചു..പതിയെപ്പതിയെ ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി.. അഞ്ചര വർഷത്തോളം ഞങ്ങൾ ഒരേ റൂമിൽ നല്ല സുഹൃത്തുക്കളായി കഴിഞ്ഞു..ഞാൻ ചിന്തിച്ചിരുന്നു, അന്ന് അവിടെ എന്താണ് സംഭവിച്ചിരുന്നത് എന്ന്?..ഞാൻ തിരിച്ചറിഞ്ഞു..ഞാൻ എന്റെ ബുദ്ധിമുട്ടിനെ സ്നേഹിക്കാൻ ശീലിച്ചു..ഇപ്പോൾ ഇരുപത് വർഷങ്ങൾക്കുശേഷം, ഒരുപാട് അനുഭവങ്ങൾക്കും ശേഷം, ഞാൻ തിരിച്ചറിയുന്നു, ഞാനിപ്പോൾ പ്രശ്നങ്ങളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന്…Sidhique Patta.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com