
ലിവിങ് ടുഗതര്‍…5. ഗർഭിണിയായതിനുശേഷം റോസിലിൻ ഒരിക്കൽപോലും അവളുടെ വീട്ടിൽ പോയില്ല.. അവൾക്ക് അങ്ങോട്ട് പോകാൻ താല്പര്യമില്ലാത്തതും ദൂരക്കൂടുതലുമായിരുന്നു കാരണം.. രാജുവിന്റെ അച്ഛനും അമ്മയും സഹോദരിമാരും അവളുടെ എല്ലാ കുറ്റവും കുറവും മറന്ന് സ്വന്തം മകൾ എന്നപോലെ അവളെ പരിചരിച്ചു.. രാജുവും അവളുടെ ഒരു ഇഷ്ടത്തിനും എതിര് നിന്നില്ല..ശാരീരിക അസ്വസ്ഥതകൾ കുറവായിരുന്നത് കൊണ്ടും എന്ത് ആവശ്യത്തിനും മറ്റുള്ളവർ ഉള്ളതുകൊണ്ടും അവൾക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടിയിരുന്നില്ല.. അവൾ എപ്പോഴും ചിന്തിച്ചിരുന്നത് അവൾ ഇഷ്ടപ്പെട്ട പോലെ ജീവിക്കാനായിരുന്നു.. പ്രസവിച്ചാൽ തന്റെ സൗന്ദര്യം നഷ്ടപ്പെടുമോ എന്നവൾ ശങ്കിച്ചു.. സൗന്ദര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും അവൾ ഭംഗിയായി ചെയ്തു..
ഭക്ഷണവും വിശ്രമവും വ്യായാമവും അങ്ങിനെ എല്ലാം.. ഒരു ബുദ്ധിമുട്ടും കൂടാതെ അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു..അവൾ അവളിൽ ഏറ്റവും ഇഷ്ടപെട്ടിരുന്ന തന്റെ സ്തനങ്ങളുടെ മനോഹാരിത നഷ്ടപ്പെടുമോ എന്ന് ചിന്തിച്ച് തന്റെ പൊന്നോമനയ്ക്ക് മുല കൊടുക്കാൻ അവൾ ശങ്കിച്ചു.. മുലപ്പാൽ നിറഞ്ഞ് മുല വേദനിക്കാൻ തുടങ്ങിയത് കൊണ്ടും മറ്റുള്ളവരുടെ നിർബന്ധത്തിനും വഴങ്ങി അവൾ കുഞ്ഞിന് മുല കൊടുത്തു.. നാല് മാസങ്ങൾക്ക് ശേഷം റോസിലിൻ MCA ഫൈനൽ ഇയറിന് ബാംഗ്ലൂരിൽ കോളേജിൽ ചേർന്നു.. അവൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുത്തി കൊടുത്തത് രാജുവായിരുന്നു.. അങ്ങനെ അല്ലായിരുന്നെങ്കിൽ അവളുടെ വീട്ടുകാർ അവളെ അനുവദിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു..
അതുകൊണ്ടാണ് എല്ലാക്കാര്യത്തിലും അവൾ രാജുവിനെ കൂട്ടിയത്.. കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിച്ച് ആ പൈതലിന്റെ സാമീപ്യം റോസിലിനിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജുവിന് നിരാശയായിരുന്നു ഫലം.. അവൾക്ക് അവളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് രാജുവിന് ബോധ്യമായി.. അവളുടെ ഗാർഡിയനായി ബാംഗ്ലൂരിൽ അവൾക്ക് വേണ്ടത് എല്ലാം രാജു ചെയ്തുകൊടുത്തു.. കോളേജിൽ ചേർന്ന ആദ്യ ദിവസങ്ങളിൽ റോസിലിന് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ അവൾ ബാംഗ്ലൂർ നഗരത്തിന്റെ സന്തതിയായി.. ഒന്ന് പ്രസവിച്ചതാണെങ്കിലും മോസ്റ്റ് മോഡേൺ കൊസ്റ്റ്യൂമും ഹെയർ സ്റ്റൈലും മറ്റു പല സൗന്ദര്യവർദ്ധക്യ വസ്തുക്കളും സുന്ദരിയായ റോസിലിനെ അതീവ സുന്ദരിയാക്കി..കമ്പ്യൂട്ടർ പഠനം (M C A) റോസിലിൻ ഇഷ്ടപ്പെട്ടും ആസ്വദിച്ചും തുടർന്നു .. ബാംഗ്ലൂരിൽ എത്തുന്ന സമ്പന്ന കുടുംബത്തിലെ കുട്ടികളെ വശീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്തി അവരുടെ സമ്മതം ഇല്ലാതെ ലൈംഗിക വേഴ്ചയ്ക്ക് വരെ ഇരകളാക്കുന്ന അനേകം മാഫിയകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്.. മദ്യമോ ലഹരിപദാർത്ഥങ്ങളോ ഇല്ലാതെ നടക്കുന്ന നൈറ്റ് പാർട്ടികളോ ഡിജെ പാർട്ടികളോ വിരലിലെണ്ണാൻ പോലും അവിടെ ഉണ്ടായിരുന്നില്ല..
റോസിലിന് ഈ ആഴ്ച അവസാനങ്ങളിലും ഒഴിവ് ദിവസങ്ങളിലും അവൾ പാട്ടും കൂത്തുമായി ആഘോഷിച്ചു നടന്നു.. റോസിലിന്റെ ബോയ്ഫ്രണ്ടിനെ തിരഞ്ഞെടുത്തിരുന്നത് അവൾ തന്നെയായിരുന്നു. സാമ്പത്തിക ലാഭമോ മറ്റെന്തെങ്കിലും ലാഭമോ ഉദ്ദേശിച്ചായിരുന്നില്ല അവളുടെ ആ തിരഞ്ഞെടുപ്പ്. ബാംഗ്ലൂരിലെത്തി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും അവളുടെ ബോയ്ഫ്രണ്ട് ആയി മലപ്പുറത്തുകാരൻ അനീഷിനെ.. അവർ അനീഷിന്റെയും റോസിലിന്‍റെയും ഫ്ലാറ്റുകളിൽ മാറിമാറി താമസിച്ചു.. 99% ലിവിങ് ടുഗതറിലും സന്തോഷങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ. പരസ്പരം മനസ്സിലാക്കാനോ സങ്കടങ്ങളും വിഷമങ്ങളും പങ്കുവെക്കാനോ അവരാരും ഒരുക്കമല്ലായിരുന്നു.. ലിവിങ് ടുഗതറിന് റോസിലിന്റെ വ്യാഖ്യാനം സുഖിക്കുക രമിക്കുക എന്നതായിരുന്നു..
രണ്ട് മാസം കൂടുമ്പോഴും മൂന്ന് മാസം കൂടുമ്പോഴും ഒക്കെ റോസിലിൻ രാജുവിന്റെയും കുഞ്ഞിനെയും അടുത്തേക്ക് വന്നു.. അത് അവരുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല.. അവളുടെ അച്ഛനെയും അമ്മാച്ചന്മാരെയും പേടിച്ചായിരുന്നു.. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ആയതോടെ അമ്മാച്ചൻമാർ നോക്കി നടത്തിയിരുന്ന റോസിലിന്റെ ഇരുപത് എക്കറോളം സ്ഥലത്തെയും മറ്റു വസ്തുവകകളുടേയും വരുമാനം കൃത്യമായി റോസിലിന്റെ അക്കൗണ്ടിൽ എത്തിയിരുന്നു.. അത് നഷ്ടമാകുമോ എന്ന ഒരു പേടിയും അവൾക്കുണ്ടായിരുന്നു.. അഞ്ചുമാസവും ആറുമാസവും ഒക്കെ പ്രായമായ സ്വന്തം കുഞ്ഞിന് മുലയൂട്ടാതെ അവൾ മറ്റ് പലരെയും ഊട്ടി.. റോസിലിന്റെ ബാംഗ്ലൂരിലെ കുത്തഴിഞ്ഞ ജീവിതം അവിടെ ഉണ്ടായിരുന്ന മറ്റു പലരും മുഖേന കുറെയൊക്കെ രാജുവും മനസ്സിലാക്കിയിരുന്നു.. രാജു അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. അതിനുവേണ്ടി അവളെ സമീപിച്ചതുമില്ല.. രാജുവിനും തന്റെ അച്ഛനെയും അമ്മയെയും മറ്റ് വേണ്ടപ്പെട്ടവരെയും തങ്ങൾ തമ്മിൽ സന്തോഷത്തിലാണ് എന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം.. രാജുവിന് അലീന മോളെ ഏതെങ്കിലും കാരണത്താൽ നഷ്ടപ്പെടുമോ എന്ന ഒരു ഉൾഭയം എപ്പോഴും ഉണ്ടായിരുന്നു.. അവൻ റോസിലിനെ ഉപദേശിക്കാനോ ശാശിക്കാനോ ഒന്നും പോകാതെ അവൾക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കാൻ വിട്ടു.. അവൾ എത്രയും പെട്ടെന്ന് തിരിച്ച് ബാംഗ്ലൂരിലേക്ക് പോയാൽ മതി എന്നായിരുന്നു രാജു കൂടുതലും ആഗ്രഹിച്ചത്.. ഒരു വയസ്സ് തികയാത്ത തന്റെ കുഞ്ഞ് അലീനയെ കുളിപ്പിക്കാനോ കളിപ്പിക്കാനോ കൂടെ കിടത്തി ഒന്ന് തലോടാണോ റോസിലിന് കഴിഞ്ഞില്ല.. അവൾ അതിന് ശ്രമിച്ചതുമില്ല..
തിരിച്ചുപോയ റോസിലിൻ വല്ലപ്പോഴും രാജുവിനെ വിളിച്ചു.. കൂടുതലൊന്നും അവൾക്ക് സംസാരിക്കാൻ ഉണ്ടായിരുന്നില്ല. രാജുവിനും.. മൂന്നാല് മാസങ്ങൾക്ക് ശേഷം അനീഷിനെ മാറ്റി അവളുടെ പുതിയ ബോയ്ഫ്രണ്ട് 19 കാരൻ ഒരു ബോംബെക്കാരനായി.. കോഴ്സ് കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി റോസിലിൻ ജോലിയിൽ കയറി.. നല്ല സുഹൃത്തുക്കൾ ഒന്നുമില്ലാതെ റോസിലിൻ അവൾക്ക് തോന്നിയ പോലെയൊക്കെ ജീവിച്ചു.. തുടക്കം മുതലേ വിദേശത്തേക്ക് പോകാൻ ശ്രമിച്ചുകൊണ്ടിരുന്ന റോസിലിന് ബാംഗ്ലൂരിൽ അവൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു വർഷം തികയും മുമ്പേ അമേരിക്കയിലെ Techasoft എന്ന പ്രമുഖ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ലഭിച്ചു..
അലീന മോളുടെ ഏഴാം പിറന്നാൾ കഴിഞ്ഞ് രണ്ട് ആഴ്ചകൾക്ക് ശേഷം ഒരു ഞായറാഴ്ച പകൽ അമേരിക്കയിലെ ടെക്സസിൽ റിച്ചാർഡിന്റെ (ബോയ്ഫ്രണ്ട് ) ബർത്ത് ഡേ പാർട്ടിക്ക് പോയതായിരുന്നു റോസിലിൻ.. റിച്ചാർഡിന്റെ മൂന്ന് നാല് സുഹൃത്തുക്കളും അവരുടെ പെൺ സുഹൃത്തുക്കളുമായിരുന്നു മറ്റ് അതിഥികളായിട്ടുണ്ടായിരുന്നത്.. അവന്റെ മറ്റൊരു സുഹൃത്തിന്റെ ലക്ഷ്വറി ഫ്ലാറ്റിൽ വച്ചാണ് പാർട്ടി ആഘോഷിക്കുന്നത്.. പാർട്ടിക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.. ഐടി മേഖലയിലും മറ്റ് പല മേഖലയിലും ജോലിചെയ്യുന്ന അവർ യുവത്വം ആർഭാടമാക്കുന്ന യുവതി യുവാക്കളായിരുന്നു .. Techasoft എന്ന IT കമ്പനിയിൽ പ്രൊജക്റ്റ് മാനേജറായ റോസിലിൻ ഒഴികെ മറ്റുള്ളവരെല്ലാം അമേരിക്കൻ പൗരന്മാരാണ്.. പാട്ടും കൂത്തും പാർട്ടിക്ക് കൊഴുപ്പേകി.. തലേദിവസം ശനിയാഴ്ച റിച്ചാർഡിന്റെ കൂടെ നൈറ്റ് രാത്രി ഏറെ വൈകിയാണ് ഫ്ലാറ്റിലെത്തിയത്.. റോസിലിന്റെ ജൂനിയറായ റിച്ചാർഡ് അമേരിക്കയിലെത്തിയതിന് ശേഷം റോസിലിന്റെ മൂന്നാമത്തെ ബോയ്ഫ്രണ്ട് ആണ്.. തലേദിവസത്തെ ഉറക്കവും അന്നത്തെ പാർട്ടിയും കാരണം നന്നേ ക്ഷീണിതയായിരുന്ന റോസിലിൻ റിച്ചാർഡിന്റെയും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി റോസിലിന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്തിരുന്ന പലതവണ അവളെ പ്രൊപ്പോസ് ചെയ്തിരുന്ന അവളുടെ ജൂനിയറായ ഫ്രെഡറിക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയായി.. അതുവരെ അവളുടെ ഇണയെ അവൾ തന്നെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അന്നാദ്യമായി മറ്റൊരുത്തന് വേണ്ടി കിടക്ക പങ്കിടാൻ അവൾ നിർബന്ധിതയായി.. മനസ്സില്ല മനസ്സോടെ അവർ മുറിയിൽ കയറി വാതിലടച്ചു.. പോൺ വീഡിയോയിലെ നായകനെ പോലെ പലതരം ലഹരികളും ലൈംഗിക ഉദ്ദീപന ഗുളികയും കഴിച്ചായിരുന്നു അവൻ ഒരു പരാക്രമത്തിന് തയ്യാറായി നിന്നത്..മാസങ്ങളായുള്ള അടക്കിപ്പിടിച്ച ആഗ്രഹമെല്ലാം അണപൊട്ടി വെടിയേറ്റ കാട്ടുമൃഗത്തെ പോലെ അവൻ അവളെ വലിച്ച് കീറി.. ഇന്റേണൽ ബ്ലീഡിങ്ങും മറ്റ് ശാരീരിക അസ്വസ്ഥകളും കാരണം രണ്ടുദിവസം ഹോസ്പിറ്റൽ വാസം കഴിഞ്ഞാണ് അവൾ അവളുടെ വീട്ടിൽ തിരിച്ചെത്തിയത്.. സുഖിക്കലും രമിക്കലും മാത്രമല്ല ജീവിതം എന്ന് അവൾക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ച് കാലമായി.. ഫ്രെഡറിക്കുമായുള്ള ആ ദുരനുഭവും അമിതമായാൽ അമൃതും വിഷമെന്നതും അവൾക്ക് രതി വേഴ്ച്ചയിൽ മടുപ്പുളവാക്കി.. റിച്ചാർഡും അവളും പിരിഞ്ഞു.. ജീവിതത്തിൽ ഒരിക്കലും ഒന്നിനും ഒരു കുറ്റബോധവും തോന്നിയിട്ടില്ലാത്ത റോസിലിൻ , ഒരു നേരത്തെ വിശപ്പടക്കാൻ ശരീരം വിൽക്കേണ്ടിവരുന്ന ഒരു വേശ്യയെക്കാൾ തരം താഴ്ന്ന് പോയി താനെന്ന് ചിന്തിച്ച് പരിതപിച്ചു.. എല്ലാ ദൈവങ്ങളെയും വെറുത്തിരുന്ന റോസിലിൻ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവളുടെ വീടിനടുത്ത് ഉണ്ടായിരുന്ന ഒരു പള്ളിയിൽ പോയി.. പ്രത്യേകിച്ച് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല.. മറ്റു പലരും തങ്ങൾക്ക് പറ്റിയ തെറ്റുകൾ ഏറ്റു പറയുന്നത് കണ്ട് അവളും ഒന്ന് കുമ്പസാരിച്ചു.. അവൾ എല്ലാം തുറന്നു പറഞ്ഞു.. അവളുടെ ജനനം മുതൽ ആ നിമിഷം വരെയുള്ളത്.. ആ പള്ളി വികാരി അവളെ ക്ഷമാപൂർവ്വം കേട്ട് തിരിച്ച് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും എങ്ങനെ എത്തിപ്പെടാം എന്ന ചില നിർദ്ദേശങ്ങൾ കൊടുത്തു.. ജീവിതത്തിൽ ഒരിക്കലും അവൾ അനുഭവിച്ചിട്ടില്ലാത്ത ഒരു മനസുഖവും സന്തോഷവും ആ കുമ്പസാരത്തിനു ശേഷം അവൾക്ക് അനുഭവപ്പെട്ടു.. മദ്യം കഴിക്കാതെ ഉറങ്ങാൻ കഴിയാതിരുന്ന അവൾ മദ്യപാനം പാടെ ഉപേക്ഷിച്ചു..നാട്ടിൽ പോകാനും പള്ളി വികാരിയോട് കുമ്പസാരിച്ചത് പോലെ രാജുവിനോട് കുമ്പസാരിക്കാനും രാജുവിന്റെയും മകളുടെയും കൂടെ ഒരു വാല്യക്കാരിയായെങ്കിലും ജീവിക്കാനും അവൾ തീരുമാനിച്ചു.. അവൾ നാട്ടിലേക്ക് വിമാനം കയറി..ദൈവത്തിന്റെ മറ്റൊരു തീരുമാനം അവളെ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു.. തുടരും കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ..Sidhique Patta..



