
വാഹന ഗതാഗതം- ഭാഗിക നിയന്ത്രണം
ചെത്തുകടവ് മെഡിക്കല്‍ കോളേജ് റോഡില്‍ ഓഗസ്റ്റ് 1 മുതല്‍ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ചെത്തു കടവ് മുതല്‍ കുരിക്കത്തുര്‍ വരെയുള്ള ഭാഗത്ത് പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.
വാഹന ഗതാഗതം- ഭാഗിക നിയന്ത്രണം
ഫറോക്ക്-പേട്ട ഫാറൂക്ക് കോളേജ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു.
അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് (ഹിയറിങ്്് ഇമ്പയഡ്) ബാച്ചിന്റെ ഒഴിവുള്ള ഡെമോണ്‍സ്‌ട്രേറ്റര്‍ (ഒരു ഒഴിവ്), ഇന്റര്‍പ്രെറ്റര്‍ (3 ഒഴിവ്), ട്രേഡ്‌സ്മാന്‍(ഒരു ഒഴിവ്) തസ്തികകളിലേക്കു താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആഗസ്റ്റ് നാലിന് 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്് 0495 2383924, www.kgptc.in.
ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചില്‍ അടൂര്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധി പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം.വിവരങ്ങള്‍ക്ക്: 04734296496, 8547126028.
ഗതാഗതം നിരോധിച്ചു
ജില്ലയിലെ കല്ലേരി ചെട്ടിക്കടവ് റോഡില്‍ നവീകരണ പ്രവൃത്തി ഓഗസ്റ്റ് 8 മുതല്‍ ആരംഭിക്കുന്നതിനാല്‍ കല്ലേരി മുതല്‍ കോണാറമ്പത്ത് വരെയുള്ള ഭാഗത്ത് ഗതാഗതം പ്രസ്തുത പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചു. കല്ലേരിയില്‍ നിന്നും കാണാറമ്പ്, പെരിങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുവയല്‍ നിന്നും കോണാറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണ്.
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021-22 അധ്യ യനവര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേ ടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. നിശ്ചിതഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് ആഗസ്റ്റ്് 30 ന് വൈകുന്നേരം 3 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
അധ്യാപക കൂടിക്കാഴ്ച
കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള താല്‍ക്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് നാലിന് രാവിലെ 10.30 ന് ഓഫിസില്‍ നടത്തും. പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, നെറ്റും യോഗ്യത ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.
അധ്യാപക കൂടിക്കാഴ്ച
കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള താല്‍ക്കാലിക ഇലക്ട്രോണിക്‌സ് അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കുന്നതിനായുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 6 ന് രാവിലെ 10.30 മണിക്ക് നടത്തും. യോഗ്യത- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714 എന്ന നമ്പറില്‍ വിളിക്കുക.
കര്‍ഷകര്‍ക്ക് പരിശീലനം
കണ്ണൂര്‍, കാസര്‍ഗോഡ്്, കോഴിക്കോട് ജില്ലയിലുള്ള കര്‍ഷകര്‍ക്ക് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്ത് 9,10 തിയ്യതികളില്‍ ആടുവളര്‍ത്തല്‍ പരിശീലനവും, 11,12 തിയ്യതികളില്‍ പശുപരിപാലനത്തിലും പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്്് 04972-763473.
പ്രതിമാസ സാമ്പത്തിക സഹായം
ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എം.എഫ്എ) ലഭിക്കുന്നവര്‍ ആഗസ്ത് മാസത്തില്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്് ആഗസ്ത് ആദ്യ ആഴ്ച്ചയില്‍ തന്നെ ഹാജരാക്കേണ്ടതാണ്. പ്രസ്തുത ലൈഫ് സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കാത്തവരുടെ ആഗസ്ത് മാസം മുതലുള്ള പ്രതിമാസ സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.



