LOCAL NEWSNews

ലഹരിക്കെതിരെയുള്ള സിഗ്‌നേച്ചർ ക്യാമ്പയിനും , ലഘുലേഖ വിതരണവും നടത്തി

കല്ലുരുട്ടി
സെന്റ് തോമസ് യുപി സ്കൂളിൽ ലഹരിക്കെതിരെയുള്ള സിഗ്‌നേച്ചർ ക്യാമ്പയിനും , ലഘുലേഖ വിതരണവും നടത്തി. ബ്രെഡ്സ് എന്ന സന്നദ്ധ സംഘടയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഡ്രീം പദ്ധതി കൗൺസിലർ ജസി സിഗ്‌നേചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജീവതത്തിൽ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത് വിദ്യാർത്ഥികൾ സിഗ്നേചർ ക്യാമ്പയിനിൽ പങ്കാളികളായി. വിദ്യാർഥികളുടെ വീടുകളിലും അയൽ വീടുകളിലും നൽകുവാനായി ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ് . സ്കൂൾ വ്യക്തിത്വ വികസന ക്ലബ് കൺവീനർ ടിൽ ജി പി തോമസ് അധ്യാപകരായ ശ്രീമതി നിമ്മി കുര്യൻ, പൗളി അഗസ്റ്റ്യൻ, സിജി ഇ കെ ശ്രീമതി സജ്ന , ബ്രെഡ്സ് പ്രവർത്തകരായ ശ്രീമതി ഹന, ഫൈസ, ശ്രീമതി നഫീസത്ത് എന്നിവർ പ്രസംഗിച്ചു. സജി വിസി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയർപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com