LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം

തിരുവമ്പാടി:തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്.ഇന്ന് രാവിലെയാണ് ഔട്ട്ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന രീതിയിൽ കാണപ്പെട്ടത്.

പണമോ മദ്യ കുപ്പികളോ നഷ്ട‌പ്പെട്ടിട്ടുണ്ടോ എന്നറിയാൻ കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ അറിയാൻ സാധിക്കുവെന്നും എന്നിട്ടു മാത്രമേ ഔട്ട്ലറ്റിന്റെ പ്രവർത്തനം പുനസ്ഥാപിക്കു എന്നും തിരുവമ്പാടി ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാർ പറഞ്ഞു.
അതേസമയം 2022 സെപ്റ്റംബർ 28 ന് ഇതേ ഔട്ട്ലൈറ്റിൽ മോഷണ ശ്രമം നടന്നിരുന്നു. നേരത്തെ സെക്യൂരിറ്റി ഉണ്ടായിരുന്നു കോർപ്പറേഷൻ ഇടപെട്ട് പിന്നീട് ഇവരെ ഒഴിവാക്കുകയായിരുന്നു.തിരുവമ്പാടി പോലീസും എക്സൈസും സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com