LOCAL NEWS

ചരിത്രത്തിലെ നിവർത്തന പ്രക്ഷോഭം   ആവർത്തിക്കാൻ രംഗത്തിറങ്ങുക.
ഹമീദ് വാണിയമ്പലം.

ഓമശ്ശേരി:
സൗഹൃദത്തിന്റെ പ്രതിരോധം തീർക്കാനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്ര   പ്രചരണാർത്ഥം വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി സാഹോദര്യ യാത്ര സംഘടിപ്പിച്ചു. പാർട്ടി  പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് ടി പി  നയിച്ച യാത്ര   രാവിലെ ഒമ്പതിനു  ഓമശേശി നായാട്ട് പാറയിൽ  വെൽഫയർ പാർട്ടി കൊടുവള്ളി മണ്ഡലം പ്രസി ഡൻ്റ് ഇഖ്ബാൽ കൊടുവള്ളി ഫ്ലാഗ് ഓഫ് ചെയ്തു. അമ്പല ത്തിങ്ങൽ, വേനപ്പാറ, പെരുവില്ലി, കൂടത്തായി, മങ്ങാട്, പുത്തൂര് വഴി ഓമശ്ശേരി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.
ആർ. എസ് . എസ് മുന്നോട്ട് വെക്കുന്ന വെറുപ്പ് രാഷ്ട്രീയത്തിനെതിരെയും, ആർ. എസ് . എസ്  സോഷ്യൽ എഞ്ചിനിയറായി പ്രവർത്തിക്കുന്ന മതേതര പാർട്ടിക്കാർക്കും ഉള്ള താക്കിതായിക്കൊണ്ടാണ് കേരള യാത്ര നടന്നു കൊണ്ടിരിക്കുന്നത്.
സാഹോദര്യത്തിൻ്റെ ഒരു പ്രതിരോധ സംഗമം തന്നെ രൂപ പ്പെടുത്തിയെടുക്കാൻ കേരള യാത്രക്ക് സാധിക്കും. അങ്ങനെ വർഗീയതയുടെ വിദ്വേഷ പ്രചരണത്തിന് അറുതി വരും.  ഇപ്പോൾ പിണങ്ങിയും തെറ്റിയും തെറ്റിദ്ധരിപ്പിച്ചും സംശയിച്ചും നിൽക്കുന്ന കേരളത്തിലെ മതനിര പേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങൾ അവർക്കിടയിൽ സാഹോദര്യത്തിൻ്റെ സഹവർത്തിത്വത്തിൻ്റെ സ്നേഹ ചരട് ചേർത്തുകൊണ്ടായിരിക്കും കേരള യാത്ര സമാപിക്കുകയെന്ന് സമാപന സമ്മേളനം ഉദ്ഘാടന ചെയ്ത വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. വെൽഫ യർപാർട്ടി കോഴിക്കോട് ജില്ലാ പ്രസി ഡൻ്റ് ടി.കെ മാധവൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷിഹാബ് വെളിമണ്ണ  അധ്യക്ഷത വഹിച്ചു. പദയാത കാപ്റ്റൻ ഷഫീഖ്  ടി. അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എ. അബൂബക്കർ , യൂനുസ് കെ.സി, സദ്റുദ്ദീൻ എൻ.പി കെ.സി ഷമീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com