KERALA NEWSNews
കോഴിക്കോട് എൻട്രി ഹോമിൽനിന്ന് കാണാതായ പോക്സോ അതിജീവിതകളായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാർപ്പിക്കുന്ന എൻട്രി ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ആണ് പോക്സോ കേസിൽ അതിജീവിതകളായ പെൺകുട്ടികളെ എൻട്രി ഹോമിൽനിന്ന് കാണാതായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്.



