LOCAL NEWS

വ്യത്യസ്തമായ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മുക്കം:താഴക്കോട് ഗവ.എൽ.പി സ്കൂളിൽ അധ്യാപകരേയും രക്ഷിതാക്കളേയും താഴക്കോട് സ്കൂൾ വികസന സമിതി അംഗങ്ങളേയും വിദ്യാർത്ഥികളേയും ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ടുള്ള വ്യത്യസ്തമായ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സി. പി. ടി.എ യോഗത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ആർമിയിലെ മേജറും പ്രശസ്ത മോട്ടിവേറ്ററുമായ റിനൂപ് ക്ലാസ്സ് നയിച്ചു.തൻ്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും നിരവധി ഗുണപാഠകഥകളും കോർത്തിണക്കിയ ക്ലാസ്സ് ഏറെ ആകർഷകമായി.ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതം പറഞ്ഞു.

യു.പി അബ്ദുൽ നാസർ അധ്യക്ഷനായ ചടങ്ങിൽ എ.വി സുധാകരൻ മാസ്റ്റർ, കെ രാമചന്ദ്രൻ മാസ്റ്റർ, എം പി ടി എ ചെയർപേഴ്സൺ ഷമീമ കെ.പി എന്നിവർ സംസാരിച്ചു.മുക്കം നഗരസഭയുടെ മാലിന്യമുക്ത നവകേരളം ശുചിത്വ ക്വിസ്സിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അജ്ന ഷെറിൻ, ദാലിയ നിസ്റിൻ എ.എ.പി എന്നീ മിടുക്കരെ അനുമോദിച്ചു. സീനിയർ അസിസ്റ്റൻ്റ് മീന ജോസഫ് നന്ദി രേഖപ്പെടുത്തി. സുമ റിനൂപ്, മുന കെ.ആർ, അമീന കെ.ടി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com