KOODARANCHILOCAL NEWS

നവരാത്രി മഹോൽസവം ആരംഭം കുറിച്ചു.

കൂടരഞ്ഞി : കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഒക്ടോബർ 03 മുതൽ 13 വരെ വിശേഷാൽ പൂജകളോടെയും, വിദ്യാരംഭം കുറിക്കൽ, വാഹന ആയുധ പൂജകൾ, അന്നദാനം, നിറമാലയും ചുറ്റുവിളക്കും, ഗുരുതി പുഷ്പാജ്ഞലി, സമൂഹ അർച്ചന എന്നീ വിവിധപരിപാടികളോടെ വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശപ്രകാരം ക്ഷേത്രമേൽശാന്തി സുധീഷ് ശാന്തിയാണ് വിശേഷാൽ പൂജകൾക്ക് കാർമ്മികത്വം വഹിക്കുന്നത്. വിശേഷാൽ പൂജകളായ സരസ്വതീപൂജ, സർവ്വഐശ്വര്യ പൂജ, ഗണപതി ഹോമം, ഭഗവതിസേവ, ഗുരുതി പുഷ്പാജ്ഞലി, ദേവീപുജ എന്നീ വിശേഷാൽ പൂജകളാണ് നവരാത്രി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തുന്നത്.വിശേഷാൽ പൂജകൾക്കൊപ്പം ഭക്തന്മാരുടെ കൂട്ടായ്മയോടെ എല്ലാ ദിവസവും വൈകുന്നേരം നിറമാലയും ചുറ്റുവിളക്കും ഉണ്ടാകും. വിദ്യാർത്ഥികളുടെയും കുട്ടികളുടെയും നേതൃത്വത്തിലും, മാതൃ സമിതി അംഗങ്ങളുടെ നേതൃത്വത്തിലും സമൂഹ അർച്ചനയും, സമൂഹ നാമജപവും നടത്തപ്പെടും. നവരാത്രി മഹോൽസവ വിജയത്തിനായി മനോജ് ചായം പുറത്ത് കൺവീനറും സജീവൻ ആലക്കൽ, ജയദേവൻ നെടുമ്പോക്കിൽ ജോയൻ്റ് കൺവീനർമാരായും, ഷാജി വട്ടച്ചിറയിൽ, ഷൈലജ പള്ളത്ത്, രമണി ബാലൻ, ബാബു ചാമാടത്ത് എന്നിവർ മെമ്പർമാരുമായി പ്രവർത്തിച്ച് വരികയാണ്….. ക്ഷേത്രാങ്കണത്തിലൊരുക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ഡോ.രൂപേഷ് നമ്പൂതിരി നേതൃത്വം നൽകും. നവരാത്രി മഹോൽസവ പരിപാടികൾക്കുള്ളിൽ ഒക്ടോബർ 7 ന് താംബൂലപ്രശ്നം വെക്കലും നടത്തപ്പെടുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com