
ഡ്രൈവര്‍ കം അറ്റന്റന്റ് ഇന്റര്‍വ്യൂ 8 ന്
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തിനായി ജില്ലയിലെ ബ്ലോക്കുകളിലേക്ക് ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 20,060 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍ ഒരു മണി വരെ നടക്കും. അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും എല്‍ എം വി ഡ്രൈവിംങ്ങ് ലൈസന്‍സും ഉണ്ടായിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0495-2768075.
ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി
കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584.
സീനിയര്‍ റെസിഡന്റ് കൂടിക്കാഴ്ച്ച 9 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ത്വക് രോഗ വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റിനെ കരാർ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നു. വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.വിദ്യാഭ്യാസ യോഗ്യത : ത്വക് രോഗ വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്‌ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റുമാരെ/അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ൽ. ഫോണ്‍: 0495-2350216, 2350200.
ഒഫ്താല്‍മോളജി സീനിയര്‍ റെസിഡന്റ് കൂടിക്കാഴ്ച്ച 9 ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റിനെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.വിദ്യാഭ്യാസ യോഗ്യത: ഒഫ്താല്‍മോളജി വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്‌ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ൽ. ഫോണ്‍: 0495-2350216, 2350200.
കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങള്‍ പ്രകാരം കോഴിക്കോട് മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിന് വേണ്ടിയോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘുകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും, സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം. നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം.അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0495-2371911.
അഭിമുഖം ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ PTHST (ഹിന്ദി) (കാറ്റഗറി നം .271/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ ഒന്‍പതിന് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിലും 11 ന് കണ്ണൂര്‍ ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തീയതിയിലും സമയത്തും അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ-ഫോം (Appendix-28) പി എസ് സി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495-2371971.
പോഷ് ആക്ട് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ടനുസരിച്ച് എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും (10 ല്‍ കൂടുതല്‍ ജീവനക്കാരുള്ള) ഇന്റേണല്‍ കമ്മിറ്റിയും ജില്ലാതലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപീകരിക്കണം.പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താല്‍ക്കാലികം) സ്ഥാപനമേധാവികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ നടത്തുന്നതും വ്യാപാരി വ്യവസായി കള്‍ നടത്തുന്നതുമായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. പോഷ് പോര്‍ട്ടല്‍ ലിങ്ക് https://posh.wcd Kerala. gov.in. ഫോണ്‍: 0495-2370750.
വന്യജീവി വാരാഘോഷം: ബോധവൽക്കരണ റാലിയും പഠനക്ലാസ്സും നടത്തി
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച്, മടപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ് വിദ്യാര്‍ത്ഥികൾ എന്നിവർ സംയുക്തമായി കൊളാവിപാലത്ത് ബോധവത്കരണ റാലിയും വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ്സും നടത്തി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം പി സജീവ് അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി സത്യപ്രഭ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ മനോജ് കൊളോറ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്‍ കെ ഇബ്രായി എന്നിവര്‍ സംസാരിച്ചു.’സഹജീവനം ആധുനിക സമൂഹത്തില്‍’ എന്ന വിഷയത്തില്‍ പി പ്രഭാകരന്‍ (റിട്ട. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍) ക്ലാസ്സ് നയിച്ചു. കൊളാവിയുടെ ചരിത്രപശ്ചാത്തലവും കണ്ടലുകളുടെ പ്രാധാന്യവും കടലാമകളുടെ പ്രജനനവും സംബന്ധിച്ച വിവരണം പയ്യോളി പങ്കാളിത്ത ഹരിത സമിതി പ്രസിഡന്റ് കെ വിജയന്‍ നല്‍കി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ബീരാന്‍കുട്ടി സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജലീസ് പി നന്ദിയും പറഞ്ഞു.
ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐടിഐ ഡിപ്ലോമ, ബിടെക്. താല്പര്യമുള്ളവര്‍ ഐടിഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698.
ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി യോഗം 10 ന്
ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം ഒക്ടോബര്‍ 10 ന് ചേരും. പ്രവാസി പരാതി പരിഹാര സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ ഈ മാസം ഏഴിന് ഉച്ച രണ്ട് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജോയിന്റ് ഡയറക്ടര്‍ ഓഫീസിൽ ല്‍ നേരിട്ടോ തപാലായോ ഓണ്‍ലൈന്‍ ആയോ നൽകാം. പരാതികളില്‍ ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം.
പരാതി നൽകേണ്ട വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍,O/o ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി.ഒകോഴിക്കോട്-673020. Email- jdlsgdkzd@gmail.com. ഫോണ്‍: 0495-2371916.



