LOCAL NEWSNews

പോളിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.

വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും റാൻഡമൈസേഷനാണ് ചൊവ്വാഴ്ച ജില്ലാ കളക്ടറുടെ ചേമ്പറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നത്. 30 ശതമാനം റിസർവ് യന്ത്രങ്ങളുടേത് ഉൾപ്പെടെയുള്ള റാൻഡമൈസേഷനാണ് പൂർത്തിയായത്.

മൂന്ന് ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 181 പോളിംഗ് ബൂത്തുകളാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തിലുള്ളത്.

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു ബോസ് ജേക്കബ് (കോൺഗ്രസ്‌), പി അബ്ദുൾ മജീദ് (മുസ്ലിം ലീഗ്), പി ടി ആസാദ് (ജനതാദൾ എസ്) എന്നിവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാംഘട്ട പരിശീലനം താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡി കോളേജിൽ ചൊവ്വാഴ്ച തുടങ്ങി. രണ്ട് ബാച്ച് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി. പരിശീലനം ബുധനാഴ്ച തുടരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com