LOCAL NEWSTHIRUVAMBADY

ജീവിത ശൈലി രോഗങ്ങൾക്കെതിരെ തരംഗമായി മെക് സെവൻ ഹെൽത്ത് ക്ലബ്

തിരുവമ്പാടി:ജീവിത ശൈലി രോഗ ങ്ങൾക്കെതിരായ വ്യായാമമുറയായ മെക് സെവൻ ഹെൽത്ത് ക്ലബ് തിരുവമ്പാടിയിൽ ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോൾ സ്ത്രീകൾ അടക്കം നൂറോളം പേരാണ് ദിവസവും നടക്കുന്ന സൗജന്യ വ്യായാമ മുറയിൽ പങ്കെടുക്കുന്നത്.തിരുവമ്പാടി ഭാരത് പെട്രോളിയം പമ്പിന് മുൻവശത്തുള്ള വാലി ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് ദിവസവും രാവിലെ 5:45 മുതൽ 6.30 വരെ പരിശീലനം നടക്കുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലയിൽ തരംഗമാകുന്നു.കോഴിക്കോട് ജില്ലയിൽ 200 ഓളം കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പുകളിൽ നിരവധി പേരാണ് പങ്കാളികളാകുന്നത്. കുറഞ്ഞ സമയ ത്തിനുള്ളിൽ പൂർത്തിയാകുമെ ന്നതും തീർത്തും സൗജന്യമായാണ് പരിശീലനമെന്നതും ജനങ്ങൾക്ക് ആശ്വാസകരമാകുന്നു. ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനുമുള്ള വ്യായാമ മുറ പരിശീലനമാണ് ഹെൽ ത്ത് ക്ലബ് ലക്ഷ്യമിടുന്നതെന്ന് മേഖലാ കോ- ഓർഡിനേറ്റർ നൗഷാദ് ചെമ്പ്ര പറഞ്ഞുമലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012ൽ ആരംഭിച്ച മൾട്ടി എക്സർസൈസ് കോമ്പിനേഷനി (മെക് സെവൻ ഹെൽത്ത് ക്ലബ്)ൽ ഇതിനകം 200ലധികം യൂനിറ്റുകളിലായി ഇരുപതിനായിരത്തോളം പേരാണ് കേരളത്തിനകത്തും പുറത്തും ദിനേന രാവിലെ 25 മിനുട്ട് സമയം വ്യായാമ പരിശീലനത്തിൽ പങ്കുചേരുന്നത്.ഏതു പ്രായക്കാർക്കും പരിശീലിക്കാവുന്ന 21 ഇനങ്ങളാണ് പ്രാക്ടീസ് ചെയ്യുന്നത്. അനു ദിനം വർധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങളിൽ നിന്നും സാമൂഹികമായ അനാരോഗ്യ് പ്രവണതകളിൽ നിന്നും പൊതുജനങ്ങൾക്ക് മോചനം നൽക. എന്ന വ്യായാമ പദ്ധതി സമൂഹത്തിന് സമർപ്പിച്ചത് സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീനാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com