LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.ഓരോ വാർഡിലും അഞ്ച് വീതം ഇണഭോക്താക്കൾക്ക് ഒന്ന് വീതം പോത്തുക്കുട്ടികളാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ 85 പോത്തുകുട്ടികൾ വിതരണം ചെയ്യാനായി ഗ്രാമ പഞ്ചായത്ത് 6,80,000 രൂപയാണ് ഈ പദ്ധതിക്കായി നീക്കിവെച്ചത

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി,രാധമണി, ഡോ.ലിറ്റി, പ്രിയ സിനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com