LOCAL NEWS

കൂമ്പാറ അപകടത്തിൽ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കൂടരഞ്ഞി: കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന റോഡിലെ അപകടകരമായ വളവിൽ വിനോദയാത്രാ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ. പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ തട്ടാരം മുണ്ടയിലെ കുളിപ്പറമ്പൻ ഷഹിൻഷാ – ഷിഫ ഷെറിൻ ഭമ്പതികളുടെ ഏക മകനായ  അമിൻഷാ (11 മാസം)  എന്ന കുഞ്ഞാണ് മരിച്ചത്. കാളികാവ് നിന്ന് വിനോദയാത്രയ്ക്കായി കക്കാടംപൊയിൽ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ വളവിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടകരമായ വളവിലാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ് ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും അരീക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.യാത്രക്കാരിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com