LOCAL NEWSMUKKAM

കിണർ പണിക്കിടെ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മുക്കം:കിണർ പണിക്കിടെ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുറ്റിപ്പാലയിൽ കിണർ പണിക്കിടെ കല്ലുകളും മണ്ണും അടർന്നുവീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു (50) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. മുക്കം നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കിണർ പണിക്കിടെ കൂറ്റൻ ചീടി മൺകട്ടക്കടിയിൽപ്പെട്ട ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

തൊഴിലാളികളും അഗ്നിരക്ഷ ജീവനക്കാരും
നെറ്റിന്റെ സഹായത്തോടെ കിണറിൽ നിന്നും പുറത്തെടുത്തത്.ഭാര്യ. സുനിത. മക്കൾ.വിജിൻ . ബിജിൻ മൃതദേഹം മെഡിക്കൽ കോളേജ് നടപടികൾ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com