KOODARANCHILOCAL NEWS

അപകട ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്കും കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച തപാൽ വകുപ്പിന്റെ അപകട ഇൻഷുറൻസ് ക്യാമ്പ് കൂടരഞ്ഞിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ ശ്രീജമോൾ കെ ആർ അധ്യക്ഷ ആയി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ബോബി ഷിബു, സീന ബിജു, ബാബു മൂട്ടോളി, അക്കൗണ്ടന്റ് ശുഭ രാജീവ്‌ നന്ദി യും പറഞ്ഞു എഡിഎസ് അംഗങ്ങളും പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യപോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് ടീം ലീഡ് സുഹാന കുടുംബശ്രീ IBC മാരായ ഷിജി പിഎ (കൂടരഞ്ഞി ) റെജീന സുനിൽ(കോട്ടൂർ ) നേതൃത്വം നൽകി. ഏറ്റവും ചെറിയ പ്രീമിയത്തിൽ കൂടുതൽ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് എഡിഎസ്/ സന്നദ്ധ സംഘടനകൾ /ക്ലബ്ബുകകൾ എന്നിവയുമായി സഹകരിച്ചു നടപ്പിലാക്കുമെന്നും പ്രസിഡന്റ്‌ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com