
പണിയായുധങ്ങള്‍ വാങ്ങാന്‍ ധനസഹായം
കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍, കൈപ്പണിക്കാര്‍, പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങാന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in വഴി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.bcdd.kerala.gov.in, www.bwin.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.
ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കാം
നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന ഓരോ തുള്ളിയിലും കൂടുതല്‍ വിള (ആര്‍കെവിവൈ -പിഡിഎംസി) പദ്ധതി വഴി കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു.
പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും നിബന്ധനകളോടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 9400722150, 9446521850, 9446429642



