LOCAL NEWS

മുട്ടക്കോഴി വളർത്തൽ ജനറൽ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, വി എസ്. രവീന്ദ്രൻ, .സീന ബിജു,.മോളി തോമസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജെസ് വിൻ തോമസ്, മിനി പി. കെ. തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വി. ഇ. ഒ. മാരായ ജോസ് കുര്യാക്കോസ്, . ഷേളിത വി. ടി , യൂത്ത് കോഡിനേറ്റർ അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ എന്നിവരും ഗുണഭോക്താക്കളും പങ്കെടുത്തു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 907 കുടുംബങ്ങൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി .ഭക്ഷ്യ സ്വയം പര്യാപ്തത മലയോര മേഖലയിൽ ഉറപ്പ് വരുത്തുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com