
മുക്കം:കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) തിരുവമ്പാടി ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി പി.ടി ബാബു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഒ സുബീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ജി രാജൻ, എം സി ദിവാകരൻ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി കെ.പി ചെറു നാഗൻസ്വാഗതം പറഞ്ഞു. ഏരിയയിലെ തയ്യൽ, നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മെമ്പർഷിപ്പ് നൽകാനും ഇവരെ ക്ഷേമനിധി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും കൺവെൻഷൻ തിരുമാനിച്ചു.തൊഴിലാളികളുടെ പെൻഷനും, മറ്റും ആനുകൂല്യങ്ങും ഉടനെ വിതരണ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.



