KODIYATHOORLOCAL NEWS

എൻഎസ്എസ് ക്യാമ്പ് ആരംഭിച്ചു

തോട്ടുമുക്കം : ഓമശ്ശേരി ശാന്തി നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. സ്കുൾ പി ടി എ പ്രസിഡൻ്റ വിനോദ് ചെങ്ങളംതകിടിയേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ  സിജി കുട്ടികൊമ്പിൽ ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. ശാന്തി കോളേജ് എൻ. എസ്. എസ് കോർഡിനേറ്റർ മിഥുൻ മാത്യു സ്വാഗതം ആശംസിച്ചു. യോഗത്തിൽ തോട്ടുമുക്കം സ്കൂൾ പ്രിൻസിപ്പൽ  ലളിത, ശാന്തി നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ആബിദ് ഫഹീം എന്നിവർ സംസാരിച്ചു. ശാന്തി കോളേജ് എൻ. എസ്.എസ്. വിദ്യാർത്ഥി പ്രതിനിധി സഹദ് യോഗത്തിൽ നന്ദി സമർപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com