ഏത്തക്കുലക്ക് പൊന്നും വില: മോഷണത്തിനിടെ ഫോണും,വാഹനവും ഉപേക്ഷിച്ച് ഓടി മോഷ്ടാക്കൾ:സംഭവം വേളംകോട്

കോടഞ്ചേരി : ഏത്തക്കുലക്ക് ഇപ്പോൾ പൊന്നും വിലയാണ് കോടഞ്ചേരി വേളംകോട് പള്ളിയുടെ സമീപം വയലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല മോഷ്ടിക്കുന്നതിനിടയിൽ ശബ്ദം കേട്ട് അടുത്തുള്ള ആളുകൾ എത്തിയപ്പോഴേക്കും വന്ന വാഹനങ്ങളും മൊബൈൽ ഫോണും ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെട്ടിവെച്ച ഏത്തക്കുലകളും മൊബൈൽ ഫോണും, വന്ന വാഹനങ്ങളും ഉപേക്ഷിക്കേണ്ടിവന്നു മോഷ്ടാക്കൾക്ക്.
ഈ പ്രദേശത്ത് സ്ഥിരമായി മോഷണം നടത്തുന്നതായി നാട്ടുകാർ പറയുന്നു. തുടർന്നാണ് പ്രദേശവാസികൾ ജാഗ്രത പുലർത്തിയത്. പ്രദേശത്തെ അനവധി ആളുകളുടെ വാഴക്കുലയും, അടക്കയും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം



