തിരുവമ്പാടി : മംഗലാപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ കർണാടക പോലീസ് തിരുവമ്പാടിയിലെത്തിച്ച് തൊണ്ടിമുതൽ കണ്ടെടുത്തു. തിരുവമ്പാടി കാളിയാമ്പുഴ ശിവനെ(45) ആണ് കർണാടക പോലീസ് അറസ്റ്റുചെയ്തത്. മംഗലാപുരത്തിന് സമീപമുള്ള വീട്ടിൽ ജോലിക്കുപോയതായിരുന്നു പ്രതി. എന്നാൽ, പെരുമാറ്റദൂഷ്യംകൊണ്ട് അവിടത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനെത്തുടർന്ന് വീട്ടിൽ ആളില്ലാത്തസമയത്ത് അതിക്രമിച്ചുകയറി 25,000 രൂപയും 4.5 പവൻ സ്വർണവും കവർന്നുവെന്നാണ് കേസ്. കളവ് നടത്തിയ സ്വർണത്തിൽ ഒരുപവൻ തിരുവമ്പാടിയിലെ ഒരു ജൂവലറിയിൽ വിൽക്കുകയും ബാക്കിസ്വർണം രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവെക്കുകയും ചെയ്തു. കർണാടക പോലീസ് ഇതെല്ലാം അതത് സ്ഥാപനങ്ങളിൽനിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശിയായ പ്രതി തിരുവമ്പാടിയിൽനിന്ന് വിവാഹം കഴിച്ചാണ് ഇവിടെ താമസം തുടങ്ങിയത്.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles



