LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുടർച്ചയായ നാലാം കിരീടം സ്വന്തമാക്കി ഗാസ ഡിഫൻഡേഴ്സ് നിലേശ്വരം; മുക്കം നഗരസഭ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.

മുക്കം: മുക്കം നഗരസഭ കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഗാസ ഡിഫൻഡേഴ്സ് നിലേശ്വരം ചാമ്പ്യന്മാരായി. തുടർച്ചയായി നാലാം തവണയാണ് ഗാസ ഡിഫൻഡേഴ്സ് മുക്കം നഗരസഭ കേരളോത്സവം ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ടി.എഫ്.സി തറോൽ റണ്ണേഴ്‌സ് അപ്പായി.
മുക്കം ഹൈസ്കൂൾ ടർഫിൽ വെച്ച് നടന്ന ടൂർണമെന്റ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷാ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സുഹറ വഹാബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കെ.പി, കൗൺസിലർമാരായ ഗിരിജ, ഷജീഷ് വയലത്ത്, ഷബാന രാജേഷ്, പൊറ്റശ്ശേരി ഫുട്ബോൾ ടൂർണ്ണമെന്റ് കൺവീനർ റബീഹ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വിന്നേഴ്സ് ആയ ഗാസ ഡിഫൻഡേഴ്സിനും റണ്ണേഴ്‌സ് അപ്പായ ടി.എഫ്.സി തറോലിനും നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com