KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നെന്മേനിയിലെ കർഷകസംഘം ഇരവഞ്ഞിവാലിയിലെ വിവിധ ഫാമുകൾ സന്ദർശിച്ചു; തേൻ കൃഷിയിലും ജൈവകൃഷിയിലും പരിശീലനം നേടി.

കൂടരഞ്ഞി: വയനാട് സുൽത്താൻ ബത്തേരി ബ്ലോക്കിലെ നെന്മേനി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിൽ പഠനസന്ദർശനം നടത്തി. നാപ്പതോളം വരുന്ന കർഷകരാണ് സംഘത്തിലുണ്ടായിരുന്നത്. കൃഷി അസിസ്റ്റന്റുമാരായ ചന്ദ്ര കെ.ജി., ബീന വി.എസ്., ആത്മ ഉദ്യോഗസ്ഥ രേവതി വി. എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
കൂടരഞ്ഞി മണിമലത്തറപ്പിൽ ഫാംസ്റ്റഡിലെത്തിയ സംഘം ശ്രീ സിറിയക് എം.കെ, മകൻ റിജോ സിറിയക് എന്നിവരിൽ നിന്ന് ജൈവകൃഷിയുടെ പ്രായോഗിക പാഠങ്ങൾ മനസ്സിലാക്കി. തുടർന്ന് കോടഞ്ചേരി പഞ്ചായത്തിലെ തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റി അംഗങ്ങളിൽ നിന്ന് തേനീച്ച കൃഷിയുടെ അടിത്തറയും, പുല്ലൂരാംപാറ തറക്കുന്നേൽ അഗ്രോ ഗാർഡനിൽ കർഷകശ്രീ സാബു തറക്കുന്നേലിൽ നിന്ന് ജാതി, ചെറുതേൻ കൃഷിരീതികളും പഠിച്ചു. നെല്ലിപ്പൊയിൽ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് സന്ദർശിച്ച് പുതുതലമുറ കൃഷിയായ പെറ്റ്സ് ബ്രീഡിംഗിനെക്കുറിച്ചും സംഘം വിവരങ്ങൾ ശേഖരിച്ചു.
കാഫ്റ്റ് (KAFT) കോ-ഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡന്റുമായ അജു എമ്മാനുവൽ, തുഷാര ഹണി സൊസൈറ്റി പ്രസിഡന്റ് ജോണി താഴ്ത്തുവീട്ടിൽ എന്നിവർ ചേർന്നാണ് സന്ദർശക സംഘത്തെ സ്വീകരിച്ചത്. ഏറെ വിജ്ഞാനപ്രദമായ അനുഭവങ്ങളോടെയാണ് കർഷകസംഘം മടങ്ങിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com