LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ഗതാഗത നിരോധനം: മുക്കം – കൂടരഞ്ഞി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

മുക്കം: മുക്കം – കുമാരനല്ലൂർ – കൂടരഞ്ഞി റോഡിലെ ആനയാംകുന്ന് അങ്ങാടിയിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ നാളെ (നവംബർ 4) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ റോഡിൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾ വൈ ബ്രിഡ്ജ് (വൈന്റ് പൈപ്പ് പാലം) – കുമാരനല്ലൂർ – കാരമൂല വഴി തിരിഞ്ഞുപോകേണ്ടതാണ്. മുക്കത്തുനിന്ന് കൂടരഞ്ഞി, മരംചാട്ടി, തേക്കുംകുറ്റി ഭാഗങ്ങളിലേക്കും തിരികെയും പോകുന്ന എല്ലാ വാഹനങ്ങളും ഈ ബദൽ മാർഗ്ഗം ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.



