
തിരുവമ്പാടി :തിരുവമ്പാടി – കോടഞ്ചേരി റോഡിൽ തമ്പലമണ്ണ സിലോൺകടവിൽ ബൈക്കിൽ നിന്നും വീണു പരിക്ക് പറ്റിയ കുട്ടിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. ബൈക്കിൽ നിന്നും വീണു പരിക്കുപറ്റിയതിനെത്തുടർന്ന് ഇതുവഴി വന്ന തിരുവമ്പാടി കോടഞ്ചേരി റൂട്ടിൽ ഓടുന്ന ടിഎംഎസ് ബസ്സിൽ കുട്ടിയെയും കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തുടർ ചികിത്സയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.


