
മുക്കം: എസ് വൈ എസ് മുക്കം സോണിന് കീഴിൽ ഇഫ്താർ ഖൈമ എന്ന പേരിലാണ് നോമ്പ് തുറ. വഴിയാത്രക്കാർക്ക് വേണ്ടിയിട്ടാണ് ഇഫ്താർ ഖൈമ ഒരുക്കുന്നത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന ദേശീയപാതയിൽ നെല്ലിക്കാപറമ്പിലാണ് മുക്കം സോൺ ഖൈമ സജ്ജീകരിച്ചിട്ടുള്ളത്. നൂറുകണക്കിന് യാത്രക്കാർക്ക് എല്ലാ ദിവസവും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നൽകിവരുന്നു.
ഖൈമയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അംഗം സി കെ ഷമീർ മാസ്റ്റർ നിർവഹിച്ചു .സോൺ പ്രസിഡണ്ട് അബ്ദുറസാഖ് സഖാഫി, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കൊടിയത്തൂർ, എസ് വൈ എസ് സാമൂഹികം വിഭാഗം സെക്രട്ടറി വികെ അഷ്റഫ് മാസ്റ്റർ, കാസിം സഖാഫി എരഞ്ഞിമാവ്, അബ്ദുറഹിമാൻ ,ശരീഫ് നെല്ലിക്കാപറമ്പ്, റഹീം വലിയപറമ്പ്,തുടങ്ങിയവർ നേതൃത്വം നൽകി. ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നൽകിവരുന്നത് .റംസാൻ മാസം അവസാനിക്കുന്നത് വരെ ഖൈമ തുടരാനാണ് സംഘാടകരുടെ തീരുമാനം.



