MUKKAMUncategorized

ലഹരിയാവാം കളിയിടങ്ങളോട്
സംസ്ഥാന വടംവലി ചാംപ്യൻഷിപ്
സംഘടിപ്പിച്ചു

മുക്കം :ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ
ആൾ കേരള ഐ ആർ ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രവാക്യമുയർത്തിപ്പിടിച്ചു
സംസ്ഥാന വടംവലി ചാംപ്യൻഷിപ് സംഘടിപ്പിച്ചു . പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു .
ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.മുനിസിപ്പൽ ചെയർമാൻ പി ടി ബാബു , ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് , ബ്ലോക്ക് സെക്രട്ടറി ഇ അരുൺ , അജയ് ഫ്രാൻസി , ആതിര എം ,എ കെ രനില്‍ രാജ് , മനീഷ് കെ , ആദർശ് , അനുലാൽ , ബാബു മുല്ലക്കൊടി , ജിമ്മി വയനാട് , രവി കുന്നമംഗലം തുടങ്ങിയർ സംസാരിച്ചു . മത്സരത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 40 ചാമ്പ്യൻ ടീമുകൾ പങ്കെടുത്തു

ഒന്നാം സ്ഥാനം കരസ്ഥമാക്കി പാലക്കാട് ജില്ലയിലെ ഷാഡോ കരിയാട് വിജയികളായി.
രണ്ടാം സ്ഥാനക്കാരായി പാലക്കാട് ജില്ലയിലെ കെബിസി കാരമണ്ണ വിജയികളായി.

വടംവലി ലൈവ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com