LOCAL NEWS

വയനാട് ചുരം കേബിൾ കാർ യാഥാർത്ഥ്യത്തിലേക്ക്

വയനാട് ചുരം കേബിൾ കാർ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് സംസ്ഥാനസർക്കാർ അനുമതി നൽകിയതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.വെസ്റ്റേൺ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് റോപ് വേ പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി ലോവർ ടെർമിനൽ ഭാഗത്തുള്ള വെസ്‌റ്റേൺ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യു വകുപ്പിനും തുടർന്ന് KSIDC (കേരള സ്റ്റേറ്റ് ഇൻഡസ്്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ) നും കൈമാറും.ഇതിനാണ് ഇപ്പോൾ സർക്കാർ അനുമതി ലഭ്യമായിരിക്കുന്നത്.3.6 കിലോമീറ്ററാണ് റോപ് വേയുടെ ദൂരം.15 മിനിറ്റ് കൊണ്ട് ഈ ദൂരം സഞ്ചരിക്കാനാവും.മണ്ഡലത്തിലെ ടൂറിസം രംഗത്ത് വലിയ കുതിപ്പ് കൊണ്ടുവരുന്ന പദ്ധതിയാണിതന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com