LOCAL NEWSMUKKAM

പ്രജീഷിന്റെ ഓർമ്മകൾക്ക് മരണമില്ല;

തൻ്റെ ജീവിതയാത്രയിൽ സഹജീവി  കരുണ നിലനിർത്തി 56 പ്രാവശ്യം രക്തം ദാനം ചെയ്തു അകാലത്തിൽ വേർപിരിഞ്ഞ പ്രജീഷ് മുക്കം. കോഴിക്കോട് ഡ്രൈവേഴ്സിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അനുശോചന ചടങ്ങിൽ അദ്ദേഹത്തിൻറെ ഓർമ്മദിവസം ബ്ലഡ് ഡൊണേഷൻ ഡേ ആയി ആചരിക്കുമെന്ന് കോഴിക്കോട് ഡ്രൈവേഴ്സ് പ്രഖ്യാപിച്ചിരുന്നു. 2025 മെയ് 11ന് മുക്കം സ്മൈൽ ഓഡിറ്റോറിയത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ഡ്രൈവേഴ്സ്. അദ്ദേഹത്തോടുള്ള സ്നേഹവും പ്രാർത്ഥനയും ഓർമ്മയും കൂടെ കൊണ്ടുനടക്കുന്നവരാണ് മുക്കത്തുകാർ.. അദ്ദേഹം രക്തം ദാനം നൽകിയ അതിലും മുകളിൽ രക്തം ദാനം ചെയ്യാൻ ആളുകളെ ഒരുക്കുകയാണ് അവർ.

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കോഴിക്കോട് ഡ്രൈവേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക..

ജീവ രക്തം നൽകി ജീവൻ രക്ഷിക്കൂ.
8590514511

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com