LOCAL NEWSMUKKAM

എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു.

മുക്കം നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പാല പ്രവർത്തിക്കുന്ന എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു. ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കൾ  തരംതിരിക്കുന്നത് എളുപ്പമാക്കുന്നതിനായാണ് കോൺവയർ ബെൽറ്റ് സ്ഥാപിച്ചിട്ടുള്ളത്  സജ്ജീകരിച്ചിട്ടുള്ള കൺവേർ ബെൽറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശ്രീ:പി ടി ബാബു നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, വേണുഗോപാലൻ മാസ്റ്റർ, അശ്വതി, ജോഷില, നഗരസഭാ സെക്രട്ടറി ബിപിൻ ജോസഫ്, ക്ലീൻ സിറ്റി മാനേജർ സജി കെ എം, മറ്റ് ആരോഗ്യവിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേനാംഗങ്ങൾ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com