
തിരുവമ്പാടി :കൈതപ്പൊയിൽ – അഗസ്ത്യൻ മൊഴി റോഡിൽ വെച്ച് ലഹരി മരുന്നുമായി യുവാവ് പിടിയിൽ.
ഇന്ന് പുലർച്ചെ ലഹരി വിരുദ്ധസ്കോഡ് ആയ ഡാൻസാഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂജൻ ലഹരി മരുന്നായ എംഡിഎംഎയുമായി മുക്കം വലിയപറമ്പ് സ്വദേശി അഫ്സലിനെ (29) തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ്. ഇൻസ്പെക്ടർ റസാക്ക്, ജൂനിയർ സബ് ഇൻസ്പെക്ടർ അനന്ദു മോഹന്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ഉജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


