LOCAL NEWS

സാഹോദര്യ പതയാത്ര നാളെ

ഓമശ്ശേരി:
‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’കേരളത്തിൽ സൗഹൃദത്തിന്റെ പ്രതിരോധം തീർക്കാനായി വെൽഫെയർ പാർട്ടി കേരളത്തിൽ ഉടനീളം സാഹോദര്യ യാത്ര നടത്തുകയാണ്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്രയുടെ പ്രചരണാർത്ഥം വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റ പ്രസിഡണ്ട് ഷെഫീഖ് ടി പി  നയിക്കുന്ന  സാഹോദര്യ പദ യാത്ര നാളെ രാവിലെ 8:30ന് മേലെ ഒരുശ്ശേരിയിൽ നിന്ന്  തുടങ്ങി, വേനപ്പാറ, പെരുവില്ലി, കൂടത്തായി, മങ്ങാട്, പുത്തൂര് വഴി ഓമശ്ശേരി ടൗണിൽ അവസാനിക്കും.  സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത്  വെൽഫയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സംസാരിക്കും .
പാർട്ടി ജില്ലാ പ്രസി ഡൻ്റ്  ടി.കെ മാധവൻ മണ്ഡലം നേതാക്കളായ ഇഖ്ബാൽ കൊടുവള്ളി,
ഷിഹാബ് വെളിമണ്ണ തുടങ്ങിയവരും പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com