KODIYATHOORLOCAL NEWS

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  അറിയിപ്പ്

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇരു വഴിഞ്ഞി പുഴയും ചാലിയാറും കരകവിഞ്ഞിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ  ഇരുവഴിഞ്ഞി, ചാലിയാർ തീരത്ത് താമസിക്കുന്നവരും,മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാധ്യത  നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും  ജാഗ്രത പുലർത്തണമെന്ന് അറിയിക്കുന്നു. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണം.


ദിവ്യ ഷിബു
പ്രസിഡണ്ട്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com