LOCAL NEWS

പൂവാറൻതോട്ടിൽ വീണ്ടും പുലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോട് പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പൂവാറൻതോട് സ്വദേശി വിലങ്ങുപാറ ബാബുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ ബാബുവിന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബാബുവിന്റെ വീടും വനപ്രദേശവും തമ്മിൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. പുലിയെ കണ്ട വിവരമറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഉടൻതന്നെ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന്, ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. പുലിയെ പിടികൂടുന്നതിനായി സംഭവസ്ഥലത്ത് കൂട് സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com