LOCAL NEWS

പ്രവേശനോത്സവം നടത്തി 

മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ പ്രവേശനോത്സവം സമുചിതമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ. ജോർജ് നരിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സിജി സിബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ നവാഗതരായ യു എസ് എസ് പ്രതിഭകളെ ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപിക സീന റോസ്, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വിൽസൺ പുല്ലുവേലിൽ, സ്റ്റാഫംഗങ്ങളായ ഷിബിൽ ജോസ്, ജോബിൻ ജോർജ്ജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുമാരി ആൻസ് മരിയ ഷാജി, മാസ്റ്റർ അശ്വിൻ കെ.എസ്, കുമാരി നവ്യ റോയ് എന്നിവരുടെ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. സ്കൂൾ ഗായക സംഘം പ്രവേശനോത്സവഗാനം അവതരിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com