റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ടി

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെയും അനുബന്ധ വേദികളുടെയും പന്തൽ നിർമ്മാണത്തിന് തുടക്കമായി. സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തൽ കാൽനാട്ടൽ കർമ്മം സ്വാഗതസംഘം ചെയർമാനും തിരുവമ്പാടി എം.എൽ.എയുമായ സി.കെ. കാസിം നിർവഹിച്ചു.മുക്കം നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ചാന്ദ്നി, വൈസ് ചെയർമാൻ സി.എ പ്രദീപ് ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.അബ്ദുൽ അക്ബർ,ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, നഗരസഭ കൗൺസിലർമാരായ ഷരീഫ് വെണ്ണക്കോട്, വി.അബ്ദുള്ളക്കുട്ടി, സുഹറ വഹാബ്, ബനൂജ, ജസീല, എ.ഇ.ഒ ടി.ദീപ്തി, സ്റ്റേജ് ആൻഡ് പന്തൽ കമ്മറ്റി കൺവീനർ കെ.പി.സാജിദ്, ടി.മൊയ്തീൻ കോയ, യൂനുസ് പുത്തലത്ത് എം.ടി അഷ്റഫ്, എ.പി.നാസർ, പി.ടി.എം ഷറഫുന്നീസ, എ.എം. അബൂബക്കർ, കെ.കെ അബ്ദുൽ ഗഫൂർ ,നടുക്കണ്ടി അബൂബക്കർ,നിസാം കാരശ്ശേരി, കെ.വി.നവാസ്,കെ. അസീസ്, കെ.പി. ജാബിർ ,ടി.പി.അബൂബക്കർ, യു.നസീബ്, ഫസൽ കൊടിയത്തൂർ എ.ഷമീർ,ഇസ്ഹാഖ് കാരശ്ശേരി, എം.സി.ഹാരിസ്,സക്കരിയ, ഹബീബ് പ്രൊഫൈൽ, അഷ്റഫ് തെക്കേടത്ത്, ആഷിഖ് നരിക്കോട്ട്, മോനുദ്ദീൻ, നന്ദകുമാർ, എം. ഷബീന, നസീർ കല്ലുരുട്ടി തുടങ്ങിയവർ സംബന്ധിച്ചു.കലോത്സവത്തിന്റെ പ്രധാന വേദിയുടെയും അനുബന്ധ വേദികളുടെയും പന്തൽ നിർമ്മാണം, സ്റ്റേജ് ക്രമീകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.



